ലക്‌നോ: ഉത്തർപ്രദേശിൽ സ്‌കൂളിലേക്ക് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിക്ക് നേരെ സഹോദരൻ വെടിവച്ചത് അബദ്ധത്തിൽ എന്ന് സൂചന. കൈയിൽ ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഗസ്സിയാബാദിലെ കവിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 17കാരിയായ ഭൂമി ചൗധരിക്കാണ് പരിക്കേറ്റത്.

ഭൂമിയുടെ പിതാവ് ജൈവീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ധ്രുവ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച തോക്കിൽ നിന്നും അബദ്ധത്തിൽ വെടിവച്ചതാണെന്ന് ധ്രുവ് പോലസിനോടു പറഞ്ഞു.