- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ്; ഇമ്മാനുവൽ മക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം ചർച്ചകളിൽ

ന്യൂഡൽഹി; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
റിപബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് മക്രോ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
''2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും''എന്നാണ് മക്രോ എക്‌സ് ഫ്‌ളാറ്റ്‌ഫോമിൽ കുറിച്ചത്. ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കും. സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

