- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി പാർട്ടിക്ക് പോയി; മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മുംബൈ സ്വദേശിനിയായ 21കാരിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത മുംബൈ വോർലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷാ പാർട്ടിക്ക് കൂട്ടിക്കൊണ്ടു പോവുകയും മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയും ആയിരുന്നു.
താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലെ 'പണിഷ്‌മൈറേപ്പിസ്റ്റ്' എന്ന പേജിലൂടെ യുവതി തന്നെയാണു വെളിപ്പെടുത്തിയത്. ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. സൗഹൃദത്തിലായ ഇരുവരും രാത്രിയിൽ പാർട്ടിക്കായി ഒന്നിച്ചു പുറത്തുപോയി. കൂടുതൽ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റിൽ പറയുന്നു. തനിക്കു ലഹരിമരുന്നു നൽകിയതായും യുവതി സംശയം പ്രകടിപ്പിച്ചു.
ബോധം വരുമ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുൻപിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ''സഹായം അഭ്യർത്ഥിച്ച് ആരെയെങ്കിലും വിളിക്കുന്നതിനു മുൻപു തന്നെ വീട്ടിൽനിന്നു പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. ചെയ്തത് എന്താണെന്ന് അറിയാവുന്ന ഹീതിക് ഒളിവിൽ പോയി. പരാതി നൽകിയിട്ടു 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല'' യുവതി കുറിച്ചു. മുൻകൂർ ജാമ്യത്തിന് യുവാവ് അപേക്ഷ നൽകിയിട്ടുണ്ട്.

