- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ ഹെറോയിനുമായി പാക് നിർമ്മിത ഡ്രോൺ കണ്ടെടുത്തു; തിരച്ചിൽ ശക്തമാക്കി അതിർത്തി സുരക്ഷാ സേന
അമൃത്സർ: അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ അമൃത്സറിലെ മോഡ് ഗ്രാമത്തിൽ നിന്നും പാക് ഡ്രോൺ കണ്ടെടുത്തു. 519 ഗ്രാം ഹെറോയിൻ സഹിതം ഡ്രോണിൽ ഉണ്ടായിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെത്തിയത്. സമാനമായ സംഭവം അമൃത്സറിലെ റൊറൻവാല ഖുർദ് ഗ്രാമത്തിലും കഴിഞ്ഞ ദിവസം നടന്നിരുന്നു. വെള്ളിയാഴ്ച സുരക്ഷാ സേന പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുർദ് ഗ്രാമത്തിൽ നിന്നും ചൈന നിർമ്മിത ഡ്രോണായിരുന്നു കണ്ടെത്തിയത്. കണ്ടെടുത്ത ഡ്രോൺ ചൈനയിൽ നിർമ്മിച്ച ക്വാഡ്കോപ്റ്ററാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മറുനാടന് ഡെസ്ക്
Next Story