- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ക്ഷേത്രത്തിലെ സ്റ്റേജ് തകർന്ന് ഒരാൾ മരിച്ചു; 17 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ക്ഷേത്രത്തിലെ സ്റ്റേജ് തകർന്ന് ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. കൽക്കാജി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്തർക്ക് ഇരിക്കാനായി നിർമ്മിച്ച സ്റ്റേജ് ആണ് തകർന്ന് വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 45കാരിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ സംഘടിപ്പിച്ച പരിപാടിയിൽ 1,600 ഓളം പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. പരിപാടിയുടെ സംഘാടകരുടെയും മറ്റ് വിഐപികളുടെയും കുടുംബങ്ങൾക്ക് ഇരിക്കാൻ വേണ്ടി തടികൊണ്ട് സ്റ്റേജ് നിർമ്മിച്ചത്.
തകർന്ന സ്റ്റേജ് താഴെ ഇരുന്ന ആളുകളുടെ മേലേക്ക് വീണതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്റർ, സഫ്ദർജംഗ് ആശുപത്രി, സാകേതിലെ മാക്സ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഇവരിൽ പലർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

