- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രം; 500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന ആറു പേർ അറസ്റ്റിൽ
മംഗളൂരു: കർണാടക ദാവൺഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. 500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കാർ, ലാപ്‌ടോപ്പ്, കളർ പ്രിന്ററുകൾ, കടലാസ് മുറിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാർ (30), കൽകെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവൺഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. 20 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പ്രതികൾ വിതരണം ചെയ്തതായാണ് സൂചന.
എം.ബി.എ യോഗ്യതയുള്ള രുദ്രേഷാണ് കള്ളനോട്ടടിയുടെ സൂത്രധാരൻ എന്ന് എസ്‌പി വെളിപ്പെടുത്തി. മൈസൂറു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവിൽ വാടകവീടെടുത്താണ് നോട്ടടിയും വിതരണവും നടത്തിവന്നത്.




