- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെൽത്തങ്ങാടി സ്ഫോടനം: ദക്ഷിണ കന്നടയിൽ പടക്ക നിർമ്മാണ ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി
മംഗളൂരു: ബെൽത്തങ്ങാടിയിലെ വേനൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർ മരിച്ചതിനെ തുടർന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം സുരക്ഷാ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ വെടിമരുന്ന് ഫാക്ടറികളുടെയും ലൈസൻസുകൾ താൽകാലികമായി റദ്ദാക്കി. എ.ഡി.എം ഡോ. കെ. ആനന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
1984ലെ സ്‌ഫോടകവസ്തു നിയമവും 2008ലെ ചട്ടം 107 പ്രകാരവുമാണ് പടക്ക നിർമ്മാണശാലകൾക്ക് ലൈസൻസ് നൽകി വരുന്നത്. സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധിയും സർക്കാർ നിർദേശവും പാലിക്കപ്പെടാത്തതിന്റെ സൂചനയാണ് ബെൽത്തങ്ങാടി സ്‌ഫോടനമെന്നും പരിശോധനകൾ നടത്തി നിയമവും ചട്ടവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂവെന്നും ജില്ല അധികൃതർ പറഞ്ഞു.
ബെൽത്തങ്ങാടിയിലെ സ്‌ഫോടനത്തിൽ മൂന്നു പേരാണ് മരിച്ചത്. ഇതിൽ മലയാളി ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. മലയാളിയായ എം. വർഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരെയാണ് തിരിച്ചറിയാനുള്ളത്.
മറുനാടന് ഡെസ്ക്