- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പ്; രണ്ടുമരണം; ബിജെപി നേതാവടക്കം അഞ്ചുപേർക്ക് പരിക്കേറ്റു
ഇംഫാൽ: മണിപ്പൂരിൽ രണ്ടുവിഭാഗങ്ങൽ തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തിൽ അഞ്ചുപേർക് പരിക്കേറ്റതായാണ് വിവരം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ചൊവ്വാഴ്ച വെടിവെപ്പുണ്ടായത്.
ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോർച്ചയുടെ മുതിർന്ന അംഗമായ മനോഹർമയൂം ബാരിഷ് ശർമ്മയെയാണ് വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇംഫാൽ വെസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിർത്തിയിൽ രണ്ടുവിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ഏറ്റുമുട്ടലിനെ തുടർന്ന് കടങ്ങ്ബന്ദ്, കൂട്രുക്, കാങ്ചുപ്പ് എന്നീ ഗ്രാമത്തിലെ ജനങ്ങൾ പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
മറുനാടന് ഡെസ്ക്
Next Story