- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്നു, അദ്ധ്യാപകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു
റാഞ്ചി: ഝാർഖണ്ഡിൽ അദ്ധ്യാപികയുമായുള്ള പ്രണയത്തെച്ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ രണ്ടുസഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അദ്ധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോഡ്ഡ ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഛത്ര ഹൈസ്‌കൂളിലെ അദ്ധ്യാപകരായ പൊരിയത്ത് സ്വദേശി സുജാത മിശ്ര, ഉത്തർപ്രദേശ് ചണ്ഡോലി സ്വദേശി ആദർശ് സിങ് എന്നിവരെയാണ് ഇതേ വിദ്യാലയത്തിൽ ജോലിചെയ്യുന്ന പൊരിയത്ത് മെയിൻ മാർക്കറ്റ് സ്വദേശിയായ രവി രഞ്ജൻ കൊലപ്പെടുത്തിയത്. രണ്ടു അദ്ധ്യാപകരും ഒരേസമയം അദ്ധ്യാപികയെ പ്രണയിച്ചിരുന്നുവെന്നും ഇതിന്റെ പേരിലുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.
അടച്ചിട്ട മുറിയിൽനിന്ന് വെടിയൊച്ച കേട്ടാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു രണ്ട് അദ്ധ്യാപകരും മരിച്ചിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. തലയുടെ വലത്തുഭാഗത്ത് സ്വയം വെടിവെച്ച പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടു തോക്കുകൾ കണ്ടെത്തി. ഇവയിൽ ഒന്നാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.