ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അഞ്ചാം തവണ നോട്ടിസ് നൽകി. ഫെബ്രുവരി രണ്ടാം തീയതിയാണ് ഹാജരാകേണ്ടത്.

നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ഇതിനു മുൻപ് നാലുതവണയും കേജ്‌രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ജനുവരി 18 നായിരുന്നു നാലാമത്തെ നോട്ടിസ്.

ഹാജരാകേണ്ട ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും മറ്റു നേതാക്കൾക്കും ഒപ്പം കേജ്‌രിവാൾ ഗോവയിൽ സന്ദർശനം നടത്തുകയായിരുന്നു. ജനുവരി 3, നവംബർ 2, ഡിസംബർ 21 തീയതികളിലാണ് ഇതിനുമുൻപ് ഇ.ഡി നോട്ടിസ് നൽകിയത്.