- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ പാസാക്കും; ഫെബ്രുവരി അഞ്ചിന് പ്രത്യേക സഭാ സമ്മേളനം
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് പാസാക്കുന്നതിനായി ഫെബ്രുവരി അഞ്ചിന് നിയമസഭ ചേരുമെന്ന് പുതിയ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ റാതുരി. യുസിസിക്ക് വേണ്ടി രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി 2 ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഫെബ്രുവരി 2ന് വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അദ്ദേഹം റിപ്പോർട്ട് 3ന് മന്ത്രിസഭയിൽ അവതരിപ്പിക്കും തുടർന്ന് 5 മുതൽ 8 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
2022 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് തയാറാക്കാനായി കാലതാമസം നേരിട്ടു. ഇതേത്തുടർന്ന് സമയപരിധി ഒന്നിലധികം തവണ നീട്ടി. മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ബില്ലിന്റെ കരട് റിപ്പോർട്ട് തയാറാക്കിയത്.
വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരുന്നതാണ് യുസിസി. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനമായിരുന്നു യുസിസി. യുസിസി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കേന്ദ്രം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് ബിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. രാജ്യത്ത് യുസിസി നിയമമായുള്ള സംസ്ഥാനം നിലവിൽ ഗോവ മാത്രമാണ്.
മറുനാടന് ഡെസ്ക്