- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ' എന്നു പേരിട്ടതിനെ എതിർത്തു; നിർദേശിച്ചത് മറ്റൊരു പേര്: നിതീഷ് കുമാർ
പട്ന: പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിടുന്നതിനു താൻ എതിരായിരുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്ത്യ സഖ്യത്തിന് താൻ മറ്റൊരു പേരായിരുന്നു നിർദേശിച്ചതെന്നും എന്നാൽ, അവർ നേരത്തെ തന്നെ ഈ പേര് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ ജാതി സർവേയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുകയാണ്. ജാതി സെൻസസിനായി 2019 മുതൽ നിയമസഭയിലും പൊതുവേദികളിലും ശബ്ദമുയർത്തിയത് താനായിരുന്നുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി.
സഖ്യത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. അവർ ഒന്നും ചെയ്തില്ല. ഇന്നുവരെ സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ല. ഇതിനാലാണ് താൻ സഖ്യംവിട്ട് നേരത്തെ എവിടയായിരുന്നോ, അവിടെ തിരിച്ചെത്തിയത്. ബിഹാറിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ കുട്ടിയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു. സംസ്ഥാനത്തിന് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് അയാൾക്കറിയില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ സമ്മർദത്തിലാണ് നിതീഷ് കുമാർ സർക്കാർ ജാതി സർവേ നടത്തിയതെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തോടായിരുന്നു മറുപടി. ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിച്ചപ്പോഴാണ് നിതീഷിനെതിരെ രാഹുൽ ആരോപണമുന്നയിച്ചത്.
ചെറിയ സമ്മർദമുണ്ടായാൽ പോലും മലക്കംമറിയുന്ന സ്വഭാവക്കാരനാണ് നിതീഷ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിൽ സീറ്റു വിഭജന ചർച്ച സ്തംഭിച്ചതാണ് മുന്നണി വിടാൻ കാരണമായതെന്നും നിതീഷ് വെളിപ്പെടുത്തി.