- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കേരളത്തിന് ആശ്വാസമെന്നും മന്ത്രി
ന്യൂഡൽഹി: 2047-ൽ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നൽകുന്നതാണ് കേന്ദ്രബജറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കഴിഞ്ഞ 10 പത്ത് വർഷക്കാലത്തിനിടയിൽ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും, യുവാക്കൾക്കും കർഷകർക്കും പ്രത്യേകം ഊന്നൽ നൽകികൊണ്ടുള്ള പദ്ധതികൾ അവതരിപ്പിക്കാനും സാധിച്ചു. ഇവ തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീകൾ നയിക്കുന്ന സമ്പദ്വ്യവസ്ഥ എന്ന കഴിഞ്ഞ 10 വർഷകാലത്തെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിത്. കാരണം കേരളം കടക്കെണിയിൽ മുങ്ങിനിൽക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നൊക്കെയുള്ള സാഹചര്യത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
ഒരുകോടി വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കെഎസ്ഇബിയുടെ നിരക്കുവർധനവിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഇത് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.