- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് തവണ സാംഗ്ലി എംഎൽഎ; ശിവസേന നേതാവ് അനിൽ ബാബർ അന്തരിച്ചു
മുംബൈ: നാല് തവണ സാംഗ്ലി എംഎൽഎയായ ശിവസേന നേതാവ് അനിൽ ബാബർ (74) അന്തരിച്ചു. സാംഗ്ലിയിലെ ഖാനാപൂർ-അറ്റ്പാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് അനിൽ ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് മരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബാബറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
1990-ൽ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലെത്തുന്നത്. 1999-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയിൽ അംഗമായി മത്സരിച്ച അദ്ദേഹം ഖാനാപൂർ സീറ്റിൽ നിന്നും വിജയിച്ചു. പിന്നീട് ശിവസേനയിലെത്തിയ അദ്ദേഹം 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
Next Story