ഇംഫാൽ: മണിപ്പൂരിൽ ചന്ദേൽ ജില്ലയിലെ സോകോം ഗ്രാമത്തിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വർഷം മേയിൽ കാണാതായ ഗാൻഗോം നവി എന്ന യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിന്റെ തലവെട്ടുന്ന വിഡിയോ ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിഡിയോ ചിത്രീകരിച്ച സ്ഥലം കണ്ടെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ യുവാവ് ധരിച്ചിരുന്ന വസ്ത്രഭാഗങ്ങളും മൃതദേഹത്തിലുണ്ട്. ഗാൻഗോമിന്റേതാണ് മൃതദേഹമെന്ന് ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.