- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ 11കാരിയെ തലയറുത്തുകൊലപ്പെടുത്തി
കൊൽക്കത്ത: ബംഗാളിലെ മാൾഡയിൽ നിന്നും മൂന്നു ദിവസം മുൻപ് കാണാതായ പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിലാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്. തലയും മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിന്റെ സഹോദരനായ ഇരുപത്തിയേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
ഇക്കഴിഞ്ഞ ജനുവരി 29ന് വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇംഗ്ലീഷ് ബസാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ സോഹോദരൻ അറസ്റ്റിലാവുന്നത്. ഒരു യുവാവ് ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് കുട്ടി പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കുട്ടിയുടെ മാതാവിന്റെ സഹോദരനാണെന്ന് മനസ്സിലായി.
തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ആദ്യം കേസ് വഴിതിരിച്ചുവിടാനാണ് ഇയാൾ ശ്രമിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്‌തെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ തലയില്ലാത്ത ശരീരഭാഗം കണ്ടെത്തി. തല അവിടെനിന്ന് 50 മീറ്റർ അകലെ ഒരു പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശത്താകെ പ്രതിഷേധമുയർന്നു. പ്രതിയുടെ വീട്ടിലെത്തിയ പ്രദേശവാസികൾ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ട് തീയിട്ടു.