- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ അനുവദിച്ചില്ല; നഴ്സിനെ ആക്രമിച്ച് സഹോദരി
മുംബൈ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിയെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതിന്റെ പേരിൽ നഴ്സിനെ നേരെ ആക്രമണം. ബാന്ദ്ര വെസ്റ്റ് ഭാഭ ഹോസ്പിറ്റലിലാണ് സംഭവം. രോഗിയുടെ സഹോദരി പ്രീതി പവാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 353, മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആൻഡ് മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻ ആക്ട് സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രീതി പവാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം വനിതാ വാർഡിൽ അഡ്മിറ്റ് ആയിരുന്ന പ്രഭാവതി കെംഗറിനെ കാണാനെത്തിയ സഹോദരി പ്രീതി പവാറിനെ നഴ്സ് സൻപദ നന്ദോസ്കർ വാർഡിലേക്ക് പ്രവേശിപ്പിച്ചില്ല. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി തുടർന്നാണ് കൈയാങ്കളിയിൽ കലാശിച്ചത്. രോഗിയായ കെംഗറും നഴ്സിനെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്.
Next Story