മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ യാത്രക്കാരിനിൽ നിന്നാണ് 43 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണം പിടികൂടിയത്.

പിടിച്ചെടുത്തവയിൽ സ്വർണ്ണത്തിന്റെ പൊടിയും ആഭരണങ്ങളും ഉൾപ്പെടുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. ചോക്ലേറ്റ് പെട്ടികളിലും ബേബി പൗഡറിന്റെ കുപ്പികളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.