- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ അദ്ധ്യാപകൻ സ്കൂളിൽ; സസ്പെൻഷൻ
ഭോപ്പാൽ: മധ്യപ്രദേശ് ജബൽപൂരിൽ അമിതമായി മദ്യപിച്ച് സ്കൂളിലെത്തിയ അദ്ധ്യാപകന് സസ്പെൻഷൻ. രാജേന്ദ്ര നേതം എന്ന അദ്ധ്യാപകനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ സസ്പെൻഡ് ചെയ്തത്. നേരത്തെയും ഇയാൾ സ്കൂളിൽ മദ്യപിച്ചെത്തിയിരുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. എന്നാൽ നടപടിയെടുക്കാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നില്ല.
കഴിഞ്ഞദിവസം മദ്യലഹരിയിൽ സ്കൂളിലെത്തിയ രാജേന്ദ്ര, എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതെ സ്കൂൾ പരിസരത്ത് ഇരിക്കുന്നത് വിദ്യാർത്ഥികളിലൊരാൾ മൊബൈിൽ പകർത്തിയിരുന്നു. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അമിത മദ്യലഹരിയിലാണ് അദ്ധ്യാപകൻ സ്കൂളിലെത്തിയതെന്ന് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ സോഷ്യൽമീഡിയകളിൽ വൈറലായതോടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അദ്ധ്യാപകനെതിരെ പരാതിയുമായി സ്കൂളിലെത്തി. എന്നാൽ തുടക്കത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചില്ല. ഇതോടെ ചില വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് നിർത്തിയിരുന്നു. ഇതിനിടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
അദ്ധ്യാപികനെ സസ്പെൻഡ് ചെയ്തതായി ജബൽപൂർ കളക്ടറും മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും നടപടി സമാനസ്വഭാവമുള്ള മറ്റ് അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമുള്ള മുന്നറിയിപ്പാണെന്നും അധികൃതർ അറിയിച്ചു.