- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽ കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ
റാഞ്ചി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഝാർഖണ്ഡിൽ സൈക്കിളിൽ കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. സൈക്കിളിൽ 200-200 കിലോ കൽക്കരിയുമായി ദിവസേന 30-40 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ യുവാക്കളുടെ വരുമാനം നാമമാത്രമാണെന്ന് അദ്ദേഹം പറയുന്നു.
അവരോടൊപ്പം നടക്കാതെ, അവരുടെ ഭാരം അനുഭവിക്കാതെ, അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. ഈ യുവതൊഴിലാളികളുടെ ജീവിതം മന്ദഗതിയിലായാൽ, ഇന്ത്യ കെട്ടിപ്പടുക്കുന്ന ചക്രവും നിലക്കുമെന്നും 'എക്‌സി'ൽ രാഹുൽ ഗാന്ധി കുറിച്ചു.
साइकिल पर 200-200 किलो कोयला लेकर रोज़ 30-40 किलोमीटर चलने वाले इन युवाओं की आय नाम मात्र है।
— Rahul Gandhi (@RahulGandhi) February 5, 2024
बिना इनके साथ चले, इनके भार को महसूस किए, इनकी समस्याओं को नहीं समझा जा सकता।
इन युवा श्रमिकों की जीवनगाड़ी धीमी पड़ी, तो भारत निर्माण का पहिया भी थम जाएगा। pic.twitter.com/T1nKoC6Mdw
ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലാണ് രാഹുൽ യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്. ഗ്രാമീണരുമായി ഇടപഴകിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്.