- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവിമുംബൈയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ഡൽഹിയിൽ കണ്ടെത്തി
മുംബൈ: നവിമുംബൈയിൽ നിന്ന് കാണാതായ അഞ്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ ഡൽഹിയിൽ കണ്ടെത്തി. കുട്ടികൾ അഞ്ചു പേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിൽ പോയ കുട്ടികളെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തലോജ ലക്കി കോംപ്ലക്സിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ കുട്ടികളെ കാണാതായത്്.
രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികൾ ഡൽഹിയിലുള്ളതായി വിവരം ലഭിച്ചത്. കുട്ടികൾ എങ്ങനെ ഡൽഹിയിൽ എത്തിയെന്ന് വ്യക്തമല്ല. കുട്ടികളിൽ 14, 16, വയസ്സുള്ള രണ്ട് സഹോദരിമാരും 5, 7, 14 വയസ്സുള്ള മൂന്ന് സഹോദരിമാരും ഉൾപ്പെടുന്നു. ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ വിവരങ്ങൾ പങ്കിട്ടു. ഡൽഹിയിൽ ബന്ധുക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്ന് ഇന്നലെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടേക്ക് പുറപ്പെട്ടു.
കുട്ടികളെ തിരികെ കൊണ്ടു വന്ന് രക്ഷിതാക്കളെ ഏൽപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ എങ്ങിനെയാണ് ഡൽഹിയിൽ എത്തിയതെന്ന് തിരികെ എത്തിച്ചശേഷം അന്വേഷിക്കുമെന്നും തലോജ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ അവിനാശ് കൽദാത്തെ പറഞ്ഞു.