- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുന്നൽവേലി സീറ്റിൽ ബിജെപിക്കായി മത്സരിക്കാൻ നടൻ ശരത് കുമാറെത്തുമെന്ന് സൂചന; സമത്വ മക്കൾ കക്ഷിയെ എൻഡിഎയിൽ എത്തിക്കാൻ ചർച്ചകൾ സജീവം
ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി. തിരുനെൽവേലി സീറ്റ് ആണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശരത് കുമാറിന്റെ പേരും ചർച്ചകളിൽ എത്തുന്നത്.
1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2001 ൽ രാജ്യസഭാംഗമായി. 2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി ആരംഭിച്ചു. 2011 ൽ തെങ്കാശിയിൽനിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ശരത് കുമാറിനൊപ്പം അന്തരിച്ച വിജയകാന്തിന്റെ പാർട്ടിയേയും ബിജെപി അടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അന്തരിച്ച വിജയകാന്തിന് മരണാനന്തര ബഹുമതിയായി പത്മാ പുരസ്‌കാരം കേന്ദ്രം നൽകിയിരുന്നു. പത്മഭൂഷണാണ് മരണാനന്തര ബഹുമതിയായി നൽകിയത്.