- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിൽ ബസ്സും കാറും കൂട്ടിയിടിച്ചു; അഞ്ച് മരണം
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ച് പേരും.
നോയിഡയിൽ നിന്നും ആഗ്രയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ടയർ പൊട്ടിയതിന് പിന്നാലെ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.. കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവാഹനങ്ങൾക്കും തീപിടിച്ചു.
മധുര മഹാവനിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായാണ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. പിന്നാലെ ഈ ബസിന്റെ ഒരു വശത്തേക്ക് നല്ല വേഗതയിൽ വന്ന കാർ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയത്.
അഞ്ച് പേരുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.