ബലാത്സംഗം ചെയ്തയാളെ അറസ്റ്റുചെയ്യണം, ജലസംഭരണിക്ക് മുകളിൽകയറി പ്രതിഷേധം
- Share
- Tweet
- Telegram
- LinkedIniiiii
ജയ്പുർ: ബലാത്സംഗം ചെയ്തയാളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ കൂറ്റൻ ജലസംഭരണിക്ക് മുകളിൽ കയറി ഇരയായ ദളിത് സ്ത്രീയുടെ പ്രതിഷേധം. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു.
ഇതോടെ താഴെ വലകൾ കെട്ടി പൊലീസ് സുരക്ഷിതത്വം ഉറപ്പാക്കി. പിന്നീട് ജലസംഭരണിക്ക് മുകളിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ, കാര്യങ്ങൾ സംസാരിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്. സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പപ്പു ഗുജ്ജാർ എന്നയാളുടെ പേരിൽ ജനുവരി 16-ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സ്ത്രീയുടെ പ്രതിഷേധം. പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രദേശത്തെ ദളിത് വിഭാഗങ്ങൾക്കിടയിലും പ്രതിഷേധം ശക്തമായിരുന്നു.