ന്യൂഡൽഹി: ഇന്ത്യൻ കബഡി ടീം മുൻ നായകനും അർജുൻ അവാർഡ് ജേതാവുമായ ദീപക് ഹൂഡ ബിജെപിയിൽ അംഗത്വമെടുത്തു. ഭാര്യയും രാജ്യാന്തര ഗുസ്തി താരവുമായ സ്വീറ്റി ബൂറ, മുൻ മന്ത്രി കൃഷൻ മൂർത്തി ഹൂഡ എന്നിവർക്കൊപ്പമാണ് ദീപക് ഹൂഡ ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും രാമക്ഷേത്രം നിർമ്മിക്കുകയും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്ന പ്രഖ്യാപിക്കുകയും ചെയ്തത് തന്നെ ഏറെ ആകർഷിച്ചതായി ദീപക് ഹൂഡ പറഞ്ഞു .

രാജ്യത്തെ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഖേലോ ഇന്ത്യ, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചതിനും പ്രധാനമന്ത്രിയെ ദീപക് ഹൂഡ പ്രശംസിച്ചു. നേരത്തെ രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ ഇവർ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ തെറ്റായ നയങ്ങൾ മൂലമാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് ദീപക് ഹൂഡ പറഞ്ഞു.