- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമ ബംഗാളിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയർഫോഴ്‌സ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
പരിശീലന പറക്കലിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായ ഉടനെ ഇജക്ട് സംവിധാനം ഉപയോഗിച്ച് വ്യോമസേന പൈലറ്റുമാർ പാരച്യൂട്ടുകളിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനം പൂർണമായും തകർന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
എയർഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെ വയലിലാണ് വിമാനം തകർന്ന് വീണത്. ആളൊഴിഞ്ഞ സ്ഥലത്താണ് വിമാനം തകർന്നു വീണത്. ഇതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്ന ഉടനെ സ്ഥലത്ത് ആളുകൾ കൂടി. പശ്ചിമ ബംഗാൾ പൊലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു.