- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എൽ.മുരുകനും വീണ്ടും രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എൽ.മുരുകനും വീണ്ടും രാജ്യസഭയിലേക്ക്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നൽകിയത്.
ഒഡീഷയിൽ ബിജു ജനാതാദളിന്റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ ജയിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 15 ആണ്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരൻ അടക്കം കേന്ദ്രമന്ത്രിമാരുടെ കാലാവധി പൂർത്തിയാവുകയാണ്. മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടിട്ടില്ല.
മുരളീധരന് സീറ്റ് കിട്ടില്ലെന്നാണ് സൂചന. മുരളീധരൻ ആറ്റിങ്ങൽ ലോക്സഭയിൽ മത്സരിച്ചേക്കും. ചുന്നിലാൽ ഗരാസിയ, മദൻ റാത്തോഡ് എന്നിവരെ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളായി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.