- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി യുഎഇയിലും; യുപിഐ സേവനം ലഭിക്കുന്ന ഏഴ് വിദേശരാജ്യങ്ങളുടെ പട്ടിക ഇങ്ങനെ
ന്യൂഡൽഹി: യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ. യുഎഇ അടക്കം ഏഴു രാജ്യങ്ങളിൽ യുപിഐ സേവനം ലഭിക്കുമെന്നാണ് പട്ടികയിൽ പറയുന്നത്. പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പ്രവാസികൾക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്.
ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം അടുത്ത കാലത്ത് തുടങ്ങിയിരുന്നു. ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാൻസ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്കാർക്ക് യുപിഐ സേവനം ഉപയോഗിക്കാൻ സാധിക്കുക.
'യുപിഐ ആഗോളതലത്തിലേക്ക്! ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യുപിഐ ഉയർന്നു. ഒറ്റത്തവണ പേയ്‌മെന്റ് ഇന്റർഫേസ് 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്'- കേന്ദ്രസർക്കാർ ട്വീറ്റ് ചെയ്തു.