- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകസമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി; ഭാരത് ജോഡാ യാത്രയുടെ ഝാർഖണ്ഡിലെ രണ്ടാം ഘട്ടം റദ്ദാക്കി
റാഞ്ചി: കർഷകസമരത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോയതിനാൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഝാർഖണ്ഡിലെ രണ്ടാം ഘട്ട പര്യടനം റദ്ദാക്കി. രാഹുൽ ബുധനാഴ്ച ഛത്തിസ്ഗഢിൽനിന്ന് ഝാർഖണ്ഡിൽ പ്രവേശിച്ചായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്.
ഗർവ ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി തീരുമാനിച്ചിരുന്ന സംവാദത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ഫെബ്രുവരി ആദ്യവാരമായിരുന്നു ഝാർഖണ്ഡിൽ യാത്രയുടെ ഒന്നാംഘട്ടം. പശ്ചിമബംഗാളിൽനിന്ന് ഫെബ്രുവരി രണ്ടിനാണ് യാത്ര സംസ്ഥാനത്ത് എത്തിയത്. ആറിന് ഒഡിഷയിൽ പ്രവേശിച്ചു.
മറുനാടന് ഡെസ്ക്
Next Story