- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു; മുട്ടിന് താഴേയ്ക്കുള്ള ഭാഗം കടിച്ചെടുത്ത് സ്രാവ്: സംഭവം മഹാരാഷ്ട്രയിലെ പാൽഘറിൽ
മുംബൈ: പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. യുവാവിന്റെ കാലിന്റെ മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലെ വൈതർന പുഴയിലാണ് സംഭംവം. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ വിക്കി ഗൗരി എന്ന യുവാവിനെയാണ് സ്രാവ് ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഇടതു മുട്ടിന് താഴോട്ടുള്ള ഭാഗം സ്രാവ് കടിച്ചെടുത്തു. ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി.
പുഴയിൽ നിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. സംഭവത്തിന് ശേഷം പ്രദേശവാസികൾ ഭീതിയിലാണ്. ഒരു സ്രാവിനെ നാട്ടുകാർ കൊന്ന് കയറിൽ കെട്ടിത്തൂക്കിയ വിഡിയോയും പുറത്തുവന്നു. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ.