- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൽ; ആചാരപരമായ വരവേൽപ്പ്; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തർ ആചാരപരമായ വരവേൽപ്പ് നൽകി. ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്.
#WATCH | Prime Minister Narendra Modi accorded a ceremonial welcome during his Qatar visit, PM meets the Emir of Qatar, Sheikh Tamim bin Hamad Al Thani in Doha. pic.twitter.com/jbwStwaM7z
- ANI (@ANI) February 15, 2024
വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യുഎഇയിലെ ദ്വിദിന സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസ് മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. വസുധൈവ കുടുംബകം എന്ന സന്ദേശം പ്രധാനമന്ത്രി ക്ഷേത്രച്ചുവരിൽ ആലേഖനം ചെയ്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
മറുനാടന് ഡെസ്ക്