- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് നടി മിമി ചക്രവർത്തി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണെന്ന് എംപിയും നടിയുമായ മിമി ചക്രവർത്തി. 2019-ൽ ജാദവ്പുരിൽ നിന്നാണ് മിമിയെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്. മണ്ഡലത്തിലെ പാർട്ടി നേതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് മിമിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്കാണ് അവർ രാജിക്കത്ത് കൈമാറിയത്. എന്നാൽ, ലോക്സഭാ സ്പീക്കർക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിർദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കി.
തന്റെ പ്രവർത്തനങ്ങളെ ആരും കാണുന്നില്ലെന്ന് പറഞ്ഞ മിമി, സിനിമാ പശ്ചാത്തലത്തിൽനിന്ന് വരുന്നവരെ അപകീർത്തിപ്പെടുത്തുക എളുപ്പമാണെന്നും ആരോപിച്ചു. തന്റെ മണ്ഡലമായ ജാദവ്പുരിനെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടെന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയതെന്നും മിമി പറയുന്നു.
രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും മിമി ചക്രവർത്തി രാജിക്കത്ത് കൈമാറിയ ശേഷം പ്രതികരിച്ചു. 'രാഷ്ട്രീയം എിക്കുള്ളതല്ല. ഞാൻ ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് മേഖലയിലും എനിക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയത്തിൽ വന്നാൽ നിങ്ങൾ നല്ലത് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ നല്ലതായും മോശമായും ചിത്രീകരിക്കും. എന്റെ പ്രശ്നങ്ങൾ മമതാ ബാനിർജിയോട് സംസാരിച്ചിട്ടുണ്ട്', മിമി ചക്രവർത്തി പറഞ്ഞു.
2022-ൽ താൻ രാജിക്കൊരുങ്ങിയതാണെന്നും അന്ന് മമതാ ബാനർജി പറഞ്ഞ് പിന്തിരിപ്പിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. കാലവധി കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു അന്ന് ദീദി പറഞ്ഞത്. ഒരിക്കൽ കൂടി താൻ ദീദിക്ക് മുന്നിൽ രാജിക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. രാജിക്കത്ത് കൈമാറുകയും ചെയ്തു. ദീദി പറഞ്ഞതിന് ശേഷം താൻ തുടർനടപടികൾ പൂർത്തിയാക്കുമെന്നും മിമി ചക്രവർത്തി പറഞ്ഞു.