- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്വസനസംബന്ധമായ അസുഖം; മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയിൽ: ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
ബെംഗളൂരു: ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദേവഗൗഡയ്ക്ക് കഴിഞ്ഞ മൂന്നുദിവസമായി കടുത്തപനിയും കഫക്കെട്ടും അനുഭവപ്പെട്ടുവരുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു. അതേസമയം, പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ദേവഗൗഡ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
Next Story