- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ഭാര്യയെയും കുടുംബത്തെയും വെടിവച്ച് കൊലപ്പെടുത്തി ഭർതൃപിതാവ്
പട്‌ന: മകന്റെ ഭാര്യയെയും കുടുംബത്തെയും ഭർതൃപിതാവ് വെടിവച്ച് കൊലപ്പെടുത്തി. ബിഹാറിൽ ബെഗുസാരായി ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. നീലു കുമാരി, പിതാവ് ഉമേഷ് യാദവ്, സഹോദരൻ രാജേഷ് യാദവ് എന്നിവരാണ് മരിച്ചത്. യുവതിയെയും പിതാവിനെയും സഹോദരനെയുമാണ് യുവതിയുടെ ഭർതൃപിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
വയോധികനും യുവതിയുടെ കുടുംബവുമായുള്ള വാക്കുത്തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Next Story