- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ വയനാട്ടിലേക്ക്; നാളെ പോളിന്റെയും ശരത്തിന്റെയും വീടുകൾ സന്ദർശിക്കും
മാനന്തവാടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പടമല അജീഷിന്റെയും തുടർന്ന് പത്തേകാലിനു പാക്കത്ത് പോളിന്റെയും കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും വീടുകൾ സന്ദർശിക്കും.
പിന്നാലെ അദ്ദേഹം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദർശിക്കും. തുടർന്ന് മാനന്തവാടി ബിഷപ്സ് ഹൗസിൽ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് കണ്ണൂർ മാർഗം തിരുവനന്തപുരത്തേക്കു മടങ്ങും.
Next Story