കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് റേഷൻ അരി കടത്തുന്നതിനിടെ യുവാവ് പിടിയിൽ. തെങ്കാശിക്ക് സമീപം പുളിയറ ചെക്പോസ്റ്റിൽ പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കോവിൽപ്പെട്ടി സ്വദേശി പട്ടുരാജനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

കേരള രജിസ്ട്രേഷൻ ലോറിയിലാണ് അരി കടത്തിയത്. ഏഴ് ടൺ അരിയാണ് പിടികൂടിയത്. കേരളത്തിലെ അരി മില്ലുകളിലേക്കാണ് അരി കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. താമിഴ്‌നാട്ടിൽ നിന്നും അരികൊണ്ടുവന്ന് പോളിഷ് ചെയ്ത് കൂടിയ വിലയ്ക്ക് കേരളത്തിൽ വിൽക്കുന്നതാണ് വിൽക്കുന്നത് പതിവ് സംഭവമാണെന്ന് പൊലീസ് പറയുന്നു.