- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺസ്റ്റബിൾ പരീക്ഷാ ദിനത്തിൽ വിവാഹ ചടങ്ങ്; വധുവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തലപ്പാവും കോട്ടുമണിഞ്ഞ് യുവാവ് പരീക്ഷാ കേന്ദ്രത്തിൽ; ഒപ്പം വരന്റെ സംഘവും; വൈറലായി വീഡിയോ
ലക്‌നൗ: വിവാഹം നിശ്ചയിച്ചിരുന്ന ദിവസം തന്നെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ നടന്നതോടെ വിവാഹ വേഷത്തിൽ പരീക്ഷ കേന്ദ്രത്തിലെത്തിയ യുവാവിന്റെ ഫോട്ടോയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹ ചടങ്ങിന്റെ വധുവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരീക്ഷ കേന്ദ്രത്തിലെത്തിയത്. വരന്റെ കല്യാണ സംഘത്തോടൊപ്പമാണ് കോൺസ്റ്റബിൾ പരീക്ഷ എഴുതാൻ എത്തിയത്. ഉത്തർ പ്രദേശിലെ മഹോബയിലാണ് സംഭവം.
കഴിഞ്ഞ ദിവസം നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ദിവസം തന്നെയായിരുന്നു പ്രശാന്ത് യാദവിന്റെ വിവാഹവും നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് വിവാഹ വേദിയിലേക്ക് പോവുന്നതിനിടെ കല്യാണ സംഘവുമായി യുവാവ് പരീക്ഷാ ഹാളിലെത്തിയത്. ബാന്ധ എന്ന സ്ഥലത്ത് നിന്ന് വധുവിന്റെ വീടിരിക്കുന്ന മുധാരിയിലേക്ക് പോവുന്ന വഴിയിലാണ് പരീക്ഷാ കേന്ദ്രമെന്നതും സംഘത്തിന് ഉപകാരമായി. മാ ചന്ദ്രികാ മഹിളാ വിദ്യാലയത്തിലാണ് യുവാവ് പരീക്ഷ എഴുതാനെത്തിയത്.
വൈകുന്നേരമാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. തലപ്പാവും മാലയും അടക്കം കല്യാണ വേഷത്തിൽ തന്നെ എത്തിയ യുവാവിനൊപ്പം പരീക്ഷാ കേന്ദ്രത്തിലെത്തിയ പലരും ഫോട്ടോയും വീഡിയോയും എടുക്കാൻ മുന്നോട്ട് വന്നു. എന്നാൽ പ്രശംസയ്‌ക്കൊപ്പം രൂക്ഷമായ വിമർശനവും വിഷയത്തിൽ യുവാവിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട്. തലപ്പാവ് മാറ്റി വയ്ക്കാൻ എത്ര സമയം വേണ്ടി വരുമെന്നും ചുളുവിൽ പ്രശസ്തനാവാനുള്ള എളുപ്പവഴിയാണ് യുവാവ് നോക്കുന്നതെന്നുമാണ് വ്യാപകമാവുന്ന വിമർശനം. എന്നാൽ വിവാഹത്തിനൊപ്പം തന്നെ കരിയറും മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമമാണ് തീരുമാനമെന്നാണ് യുവാവ് പ്രതികരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ