- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ വീട്ടിൽ കയറി മർദ്ദിച്ച പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
ഡെറാഡൂൺ: പീഡനക്കേസ് പരാതി പിൻവലിക്കാത്തതിന് പെൺകുട്ടിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഫർദ്ദീന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊലീസ് തകർത്തു.
ഉത്തരാഖണ്ഡിൽ മൊഹല്ല ഖൽസയിൽ വീടുള്ള പെൺകുട്ടിയാണ് ലൈംഗിക അതിക്രമത്തിന് വിധേയയായത്. ഇതേക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിൻവലിക്കാത്തതിന്റെ പേരിലാണ് ഫർദ്ദീൻ മുഹമ്മദ് സുഹൃത്തായ റൗഫിന്റെ സഹായത്തോടെ പെൺകുട്ടിയെ വീട് കയറി ആക്രമിച്ചത്. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ്ങ് നഗർ ജില്ലയിലെ കാശിപൂർ ഭരണകൂടമാണ് ഫർദ്ദീൻ മുഹമ്മദിന്റെ വീട് പൊളിച്ചത്.
Next Story