- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി ആർ എസ് നേതാവിന്റെ മരണത്തിൽ ദുരൂഹത
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിലെ വനിതാ എംഎൽഎയ്ക്ക് മരണം. ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) ആണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നന്ദിതയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എംഎൽഎയുടെ ഡ്രൈവർ ചികിത്സയിലാണ്. 10 ദിവസം മുമ്പ്, ഫെബ്രുവരി 13-ന് നർകാട്ട്പ്പള്ളിയിലുണ്ടായ മറ്റൊരു അപകടത്തിൽനിന്ന് നിസാരപരിക്കുകളോടെ നന്ദിത രക്ഷപ്പെട്ടിരുന്നു. എന്നാൽ, എംഎൽഎയുടെ ഹോംഗാർഡ് മരിച്ചു. മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനായി നാൽഗൊണ്ഡയിലേക്കുപോകുംവഴിയായിരുന്നു അപകടം.
1986-ൽ ഹൈദരാബാദിൽ ജനിച്ച നന്ദിത, ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തിൽ എത്തിച്ചയത്. 2023-ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പിൽ സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്നാണ് അവർ വിജയിച്ചത്. ബിആർഎസ് നേതാവായിരുന്ന ലാസിയയുടെ പിതാവ് കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. എംഎൽഎയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുതിർന്ന ബിആർഎസ് നേതാവ് കെ.ടി.രാമറാവുവും അനുശോചനം രേഖപ്പെടുത്തി.