- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിർത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി
ന്യൂഡൽഹി: ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിർത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടവേള.
ഇന്ന് നടന്ന മൻ കി ബാത്തിന്റെ 110-ാമത്തെ എപ്പിസോഡിലാണ് മോദിയുടെ പ്രഖ്യാപനം. അടുത്ത മൂന്ന് മാസത്തേയ്ക്ക് മൻ കി ബാത്ത് പരിപാടി നിർത്തിവെയ്ക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.
'രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് മൻ കി ബാത്ത് സംപ്രേഷണം ചെയ്യില്ല. മാർച്ചിൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.'-മോദി പറഞ്ഞു.
Next Story