- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റർ
ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടി. ജമ്മു കശ്മീരിലെ കത്വയിൽനിന്ന് പഞ്ചാബിലെ ഹോഷിയാർപുരിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് ഡ്രൈവർ കയറും മുന്നേ ഓടിത്തുടങ്ങിയത്. 70 കിലോമീറ്ററാണ് തീവണ്ടി ഡ്രൈവറില്ലാതെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടി ഡ്രൈവർ കയറും മുന്നേ ഓടിത്തുടങ്ങുക ആയിരുന്നു. കത്വ സ്റ്റേഷനിൽ ലോക്കോ പൈലറ്റും സഹപൈലറ്റും ഡ്യൂട്ടി മാറുന്നതിനായി ട്രെയിൻ നിർത്തി പുറത്തിറങ്ങി. ഇറക്കത്തിൽ ഹാൻഡ് ബ്രേക്കിടാതെ നിർത്തിയിട്ടതിനെത്തുടർന്നാണ് ട്രെയിൻ മുന്നോട്ടുനീങ്ങിയത്. ഇടയ്ക്ക് തീവണ്ടി 100 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. റെയിൽ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയിലെ ഉച്ചി ബസി സ്റ്റേഷനിൽവച്ചാണ് തീവണ്ടി നിർത്താനായത്. റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് നിർത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തീവണ്ടി നിർത്താനായതും എതിർദിശയിൽനിന്ന് മറ്റുവണ്ടികൾ വരാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കോൺക്രീറ്റ് കട്ടകൾ കയറ്റിവന്ന തീവണ്ടി ഡ്രൈവറില്ലാതെ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസിയിയെത്തിയത്.