- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിലെ അനധികൃത മണൽ ഖനന കേസിൽ അഖിലേഷ് യാദവിന് നോട്ടീസയച്ച് സിബിഐ
ലഖ്നൗ: ഉത്തർപ്രദേശിലെ അനധികൃത മണൽ ഖനന കേസിൽ സാക്ഷിയായി ഡൽഹിയിൽ ഹാജരാകാൻ സമാജ് വാദി പാർട്ടി പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് നോട്ടീസ് അയച്ച് സിബിഐ.
2012 - 13 കാലയളവിൽ ഉത്തർപ്രദേശിലെ ഹമ്രിപ്പൂരിൽ അനധികൃതമായി ഖനനം നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് 2019 ജനുവരിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. സി.ആർ.പി.സി. സെക്ഷൻ 160-ന്റെ അടിസ്ഥാനത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story