- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമൂഹമാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു
ന്യൂഡൽഹി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ദബ്രി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പെൺകുട്ടിയെ അജ്ഞാതർ മർദിച്ച് അവശയാക്കിയ ശേഷം കടന്നുകളഞ്ഞതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
സമൂഹമാധ്യമങ്ങളിൽ നിന്നും പരിചയപ്പെട്ട യുവാവിനെ കാണാൻ പെൺകുട്ടി പോയിരുന്നു. കോച്ചിങ് ക്ലാസ് കഴിഞ്ഞ ശേഷമായിരുന്നു യാത്ര. യുവാവിനെ കണ്ടതിന് പിന്നാലെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങുവഴി മെട്രോ സ്റ്റേഷനരികിൽ തല കറങ്ങി വീഴുകയായിരുന്നുവെന്നും കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.
Next Story