- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായയുടെ പേരിൽ തർക്കം; യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് അയൽവാസികൾ
ഹൈദരബാദ്: വളർത്തുനായ അയൽക്കാരനെ നേരെ കുരച്ച് ചാടിയതിന് പിന്നാലെയുണ്ടായ തർക്കത്തിന് പിന്നാലെ നടക്കാനിറങ്ങിയ യുവാവിനെയും നായയേയും വളഞ്ഞിട്ട് തല്ലി അയൽവാസികൾ. ഹൈദരബാദിലെ റഹ്‌മത്ത് നഗറിലാണ് സംഭവം. മെയ് 14നുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
മെയ് 8ന് ശ്രീനാഥ് എന്ന യുവാവിന്റെ വളർത്തുനായ അയൽവാസിയുടെ നേരെ കുരച്ച് ചാടിയിരുന്നു. നായയെ നിയന്ത്രിച്ചിരുന്നു. എന്നാൽ യുവാവ് നായയെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് അയൽവാസികൾ ആരോപിച്ചത് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റത്തിനും കയ്യേറ്റത്തിനും കാരണമായിരുന്നു. ഇതിൽ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇരുകൂട്ടരോടും അകന്ന് നിൽക്കാൻ പൊലീസ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മെയ് 14 വൈകുന്നേരം നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ യുവാവിനെ അയൽവാസികൾ സംഘടിച്ച് ആക്രമിച്ചത്.
യുവാവിനെ വടികൾ കൊണ്ട് ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യയ്ക്കും യുവാവിന്റെ അമ്മയ്ക്കും അയൽവാസികളുടെ ആക്രമണത്തിൽ പരിക്കേറ്റു. യുവാവിനും ഭാര്യയ്ക്കും ആക്രമണത്തിൽ സാരമായ പരിക്കുകളേറ്റിട്ടുണ്ട്. വളർത്തുനായയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അയൽവാസിക്കും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ പൊലീസ് കേസ് എടുത്തു. അയൽവാസിയായ യുവാവും സുഹൃത്തുക്കളുമാണ് ശ്രീനാഥ് എന്ന സർക്കാർ ജീവനക്കാരനെയും ഭാര്യയേയും അമ്മയേയും വളർത്തുനായയേയും വളഞ്ഞിട്ട് തല്ലിയത്.