താനെ: പതിനേഴുകാരിയുടെ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത് പൊലീസ്. കഴുത്ത് ഞെരിച്ചും കുത്തിയുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിലെ താനെയിൽ മെയ് 24നായിരുന്നു സംഭവം. തേജസ്വിനി മനോജ് ആണ് കൊല്ലപ്പെട്ടത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രാകരമാണ് കേസ്. പെൺകുട്ടി തനിച്ചായിരുന്നു താമസമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.