- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനന്ദനമറിയിച്ച ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ അഭിനന്ദിച്ച മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് നന്ദിയറിയിച്ച് മോദി. ഭരണം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയെക്കുറിച്ച് ഇരുവരും തമ്മിൽ നടത്തിയിട്ടുള്ള മുൻകാല ചർച്ചകളും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
"ബിൽ ഗേറ്റ്‌സ് , താങ്കളുടെ അഭിനന്ദനങ്ങൾക്കു നന്ദി. ഭരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ സാങ്കേതികവിദ്യയുടെ പങ്ക്, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയുടെ പ്രതിബദ്ധത എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുറച്ചുമാസങ്ങൾക്കു മുൻപ് നടത്തിയ ചർച്ച ഓർക്കുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ വിലമതിക്കുന്നു", പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നേരത്തെ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളറിയിച്ച ബിൽ ഗേറ്റ്സ് ആരോഗ്യം, കൃഷി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ മോദി ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തിയതായും തുടർപങ്കാളിത്തം ആഗ്രഹിക്കുന്നതായും അറിയിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും ഇതിനുമുൻപ് കൂടിക്കാഴ്‌ച്ച നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്.