- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു മരിച്ചു
കുട്ടനാട്: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വര്‍ഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആല്‍ഫിമോള്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു മരിച്ചത്.
ബെംഗളൂരുവില്‍ എംഎസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരന് അലക്സ് വര്‍ഗീസ്.
Next Story