- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാംസ വ്യാപാര കടകളും അറവുശാലകളും തുറന്നില്ല; യു.പിയിൽ ഇന്ന് നോ നോൺ വെജ് ഡെ ആചരണം
ലഖ്‌നോ: ഉത്തർപ്രദേശിൽ നോ നോൺ വെജ് ഡെ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. സാധു തൻവർദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാർഷികം പ്രമാണിച്ചാണ് യു.പിയിൽ ശനിയാഴ്ച നോ നോൺ വെജ് ഡെ ആചരിച്ചത്. ഇതിന്റെ ഭാഗമായി അറവുശാലകളും മാംസ വ്യാപാര കടകളും തുറക്കരുതെന്നും സർക്കാർ ഉത്തരവിട്ടിരുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു സാധു തൻവർദാസ് ലീലാറാം വസ്വാനി. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 25ന് അന്താരാഷ്ട്ര മാംസരഹിത ദിനമായി അംഗീകരിച്ചിരുന്നു. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നയാളാണ് സാധു തൻവർദാസ് എന്നു ചൂണ്ടിക്കാട്ടിയാണ് യു.പി സർക്കാർ സംസ്ഥാനത്തുടനീളം നോ നോൺ വെജ് ഡെ ആചരിക്കാൻ തീരുമാനിച്ചത്.
ശനിയാഴ്ച മാംസ വിൽപ്പന ശാലകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കായി പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാന്ധി ജയന്തി പോലെയുള്ള ദിവസങ്ങളിൽ മാംസ വിൽപ്പനയ്ക്കു വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കാറുണ്ടെന്നും അതിനു സമാനമാണ് ഈ നടപടിയെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.