- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകൻ വിറ്റത് 205 കിലോ സവാള ; ലഭിച്ചതാകട്ടെ വെറും 8രൂപ 36പൈസ ; കർണ്ണാടകയിലെ വിചിത്ര വിൽപ്പനയും അതിന്റെ ബില്ലും സമൂഹമാധ്യമങ്ങളിൽ വൈറൽ
ബംഗളൂരൂ: 205 കിലോ സവാള വിറ്റിട്ട് കർഷകന് കൈയിൽ കിട്ടിയത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. കർണാടകയിലെ ഗഡാഗ് ജില്ലയിൽ നിന്നുള്ള കർഷകനാണ് ഈ ദുരനുഭവം. ഇതിന്റെ രസീത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നടപടികളാണ് ഇതിന് കാരണമാണെന്നും ചിലർ പറയുന്നു.
ഇത് കർണാടകയിലെ ഒരു കർഷകന്റെ മാത്രം അവസ്ഥയല്ല. യശ്വന്ത്പൂർ മാർക്കറ്റിൽ ജില്ലയിലെ എല്ലാ സവാള കർഷകരുടെയും സ്ഥിതി ഇത് തന്നെയാണ്. പത്ത് രൂപയിൽ താഴെ മാത്രമാണ് അവർക്ക് ലഭിക്കുന്നത്. 416 കിലോമീറ്റർ ദൂരം താണ്ടിയാണ് കർഷകർ ഗഡഗിൽ നിന്ന് ബംഗളൂരുവിൽ എത്തുന്നത്.
205 കിലോ സവാള മാർക്കറ്റിൽ വിറ്റിട്ട് കർഷകന് ആകെ ലഭിച്ചത് 400 രൂപയാണ്. ഇതിൽ ചരക്ക് കൂലിയായി 377 രൂപയും പോർട്ടർ ചാർജായി 24 രൂപയും കുറച്ചു. ഇതോടെ കർഷകന് കൈയിൽ കിട്ടിയത് എട്ടുരൂപയും മുപ്പത്തിയാറ് പൈസയും മാത്രം. 212 കിലോ സവാളയുമായി ബംഗളൂരു മാർക്കറ്റിലെത്തിയ മറ്റൊരു കർഷകന് ലഭിച്ചത് വെറും ആയിരം രൂപയാണ്. ഇതിൽ പോർട്ടർ പോർട്ടർ കമ്മീഷനും, ട്രാൻസ്പോർട്ട് ചാർജും, ഹമാലി ചാർജും ഒക്കെ കഴിച്ച് കിട്ടിയത് 10 രൂപ മാത്രമാണെന്നും കർഷകർ പറയുന്നു
ഇടതടവില്ലാതെ പെയ്ത മഴയെ തുടർന്നാണ് കർഷകർക്ക് ഇത്തവണ മികച്ച വിളവ് ലഭിക്കാൻ കാരണമായത്. എന്നാൽ സവാളയുടെ വിലത്തകർച്ച കർഷകരുടെ ജനജീവിതം ദുസ്സഹമാക്കിയതായി ഗ്രാമവാസികൾ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ