- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചുവർഷത്തെ പ്രണയം; കൊൽക്കത്ത സ്വദേശിയായ കാമുകനെ തേടി പാക് യുവതി അതിർത്തി കടന്ന് ഇന്ത്യയിൽ; വിസ അനുവദിച്ച ഇന്ത്യൻ സർക്കാറിന് നന്ദി പറഞ്ഞു ജുവൈരിയ ഖാൻ
അമൃത്സർ: ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാൻ കറാച്ചി സ്വദേശിയായ യുവതി ഇന്ത്യയിലെത്തി. അഞ്ച് വർഷം നീണ്ട പ്രണയം സഫലമാകാൻ വേണ്ടിയാണ് പാക് യുവതി ഇന്ത്യയിൽ എത്തിയത്. കൊൽക്കത്ത സ്വദേശിനി സമീർ ഖാനും കറാച്ചി സ്വദേശിനി ജുവൈരിയ ഖാനുമാണ് ദ്വീർഘകാല പ്രണയത്തിലായിരുന്നത്.
വരുന്ന ജനുവരിയിലെ ആദ്യ ആഴ്ചയിലാണ് ഇരുവരുടെയും വിവാഹം. അമ്മയുടെ ഫോണിൽ യാദൃച്ഛികമായാണ് സമീർഖാൻ ജവേരിയുടെ ഫോട്ടോ കാണുന്നത്. തുടർന്ന് യുവതിയോട് പ്രണയം തുറന്നു പറയുകയും വിവാഹാഭ്യാർഥന നടത്തുകയും ചെയ്തു. ജവേരിയയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതിനായി പ്രതിശ്രുത വരൻ സമീർ ഖാനും കുടുംബവും അമൃത്സറിൽ എത്തിയിരുന്നു.
45 ദിവസത്തെ വീസാ കാലാവധിയാണ് യുവതിക്ക് അനുവദിച്ചിരിക്കുന്നത്. നേരത്തെ രണ്ടുതവണ വീസ നിഷേധിച്ചിരുന്നു. അഞ്ചുവർഷമായി ഇന്ത്യയിലേക്കു വരാൻ ജവേരിയ ശ്രമിക്കുന്നുണ്ട്. എന്നാൽ കോവിഡും വീസ നിഷേധിച്ചതും ജവേരിയക്കു വെല്ലുവിളിയായി.
ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്നും തനിക്കിവിടെ വളരെയേറെ സ്‌നേഹം ലഭിക്കുന്നുവെന്നും ജുവൈരിയ പറഞ്ഞു. സന്ദർശനം അനുവദിച്ച ഇന്ത്യ സർക്കാറിന് ജുവൈരിയയും സമീറും നന്ദി പറഞ്ഞു. വിവാഹത്തിന് ജർമ്മനി, യു.എസ്, ആഫ്രിക്ക, സ്‌പെയ്ൻ അടക്കമുള്ള സുഹൃത്തുക്കളും പങ്കെടുക്കും.